പ്രമേഹ രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത. പിസ്ത കഴിച്ചാല്‍ പ്രമേഹവും ടെന്‍ഷനും കുറയ്ക്കാനാകുമെന്ന് പുതിയ പഠനം പറയുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ബയോ ബിഹേവ്യറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യണല്‍ സയന്‍സസ് ആണ് പഠനം നടത്തിയിരിക്കുന്നത്. പ്രമേഹ രോഗികളായ ആളുകളില്‍ നടത്തിയ ലാബ് ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ദിവസവും നിശ്ചിത അളവില്‍ പിസ്ത നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഡയബെറ്റിക്‌സ് ടൈപ്പ് 2 രോഗികളിലാണ് പിസ്ത ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പിസ്ത കഴിക്കുന്നതിലൂടെ പ്രമോഹ രോഗികള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കാര്യമായി കുറയ്ക്കാനാകുമെന്നാണ് പഠനം പറയുന്നന്നത്. കടല വിഭാഗത്തില്‍ പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കുമെങ്കിലും ഇവയില്‍ നല്ല കൊഴുപ്പ്, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയും ഉണ്ടാകുമെന്ന് പരീക്ഷണ സംഘത്തിലെ അംഗമായ ഷീല ജി വെസ്റ്റ് പറഞ്ഞു.
പിസ്തയിലെ ഘടകങ്ങള്‍ സമ്മര്‍ദ്ദമുള്ള സമയത്ത് ധമനികള്‍ സങ്കോചിക്കാതെ നോക്കുന്നു. സിരകളില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാകാനും ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാതിരിക്കാനും ഇതു കാരണമാകുന്നു.