ആരോഗ്യം

തലച്ചോറിന് ദോഷം; ഫുട്‌ബോളില്‍ കുട്ടികളുടെ ഹെഡിംഗ് വേണ്ടെന്ന് വിദഗ്ധര്‍

ലണ്ടന്‍ : തലകൊണ്ടുള്ള ഫുട്‌ബോള്‍ കളി കളിക്കാരുടെ ഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തല്‍. ഫുട്‌ബോളിയിലെ ബോള്‍ ഹെഡിംഗ് കുട്ടികള്‍ക്ക് ദോഷകരമാണെന്ന് വിദഗ്ധര്‍. കുട്ടികള്‍ ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നത് തലച്ചോറിനെ അപകടത്തിലാക്കുമെന്ന് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്‍സ് വിദഗ്ധന്‍ ഡോ. മൈക്കല്‍ ഗ്രേ വ്യക്തമാക്കി. ബ്രസീല്‍ ലോകകപ്പില്‍ ഹോളണ്ടിന്റെ വാന്‍പേഴ്‌സിയുടെ മിന്നല്‍ ഹെഡിംഗ് ഗോള്‍ കുട്ടികളുടെയിടയില്‍ ട്രെന്‍ഡ് ആയതോടെയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി ഗ്രേ രംഗത്തെത്തിയത്.


വളരെ അപകടം പിടിച്ചതിനാല്‍ ഇത് ബ്രിട്ടനില്‍ നിരോധിക്കണം. ഹെഡിംഗ് മൂലം തലച്ചോറും, തലയോടും തമ്മിലുള്ള ആഘാതം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ കഴുത്തിലെ മസിലുകള്‍ ഹെഡറിന്റെ ആഘാതം നേരിടാന്‍ തക്കവണ്ണം വളര്‍ച്ച കൈവരിച്ചിട്ടില്ല. പ്രൊഫഷണല്‍ താരങ്ങളുടെ തലച്ചോറിന് ഏല്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പല ഡോക്ടര്‍മാരും കുട്ടികളുടെ ഹെഡിംഗ് നിരോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.


നിയമങ്ങളില്‍ ഭേദഗതി വരുത്തി കുട്ടികളെ ട്രെയിന്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണം. കുട്ടികളുടെ കഴുത്ത് എപ്പോഴാണ് പൂര്‍ണ്ണവളര്‍ച്ച കൈവരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. മുഖ്യമായും 14 വയസ്സിലാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. ഹെഡ് ചെയ്യുമ്പോള്‍ തലച്ചോറ് കുലുങ്ങാനും കറങ്ങാനും ഇടവരുത്തും, ഇത് ഡാമേജ് ഉണ്ടാക്കുമെന്നും ഡോ. ഗ്രേ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കളും പരിശീലകരും മുന്നോട്ടു വരണം എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാല്‍ ഇതിന്റെ പേരില്‍ കളി ഉപേക്ഷിക്കണമെന്ന അഭിപ്രായത്തോട് ഡോ. ഗ്രേയ്ക്ക് യോജിപ്പില്ല. അമിതവണ്ണം ഒഴിവാക്കാന്‍ കളി പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. പല യുഎസ് സ്‌കൂളുകളും ഹെഡിംഗ് നിരോധനം ആരംഭിച്ചിട്ടുണ്ട്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions