ഇമിഗ്രേഷന്‍

മലയാളി നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയിലെ കടമ്പ എളുപ്പമാവും

യൂറോപ്പിന് പുറത്തുള്ള ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയില്‍ ജോലിനേടാനുള്ള കടുപ്പമേറിയ ടെസ്റ്റുകള്‍ ലഘൂകരിക്കുന്നു. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലിന്റെയാണ് തീരുമാനം. യൂറോപ്പിന് പുറത്ത് ട്രെയിനിംഗ് നേടുന്ന നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇനി ക്ലിനിക്കല്‍ ടെസ്റ്റുകളും, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുമാണ് നേരിടേണ്ടിവരിക. നിലവില്‍ ആവശ്യമുള്ള മൂന്ന് മാസത്തെ സൂപ്പര്‍വൈസ്ഡ് പ്രാക്ടീസിന് പകരമാണ് പുതിയ രീതി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പരിശോധനകള്‍ പര്യാപ്തമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ വേണം.

പ്രതിവര്‍ഷം 1000 നഴ്‌സുമാര്‍ യുകെയില്‍ പ്രവര്‍ത്തിക്കാനെത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യ, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും ആവശ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ടെസ്റ്റുകള്‍ ലഘൂകരിക്കാന്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സൂപ്പര്‍വൈസ്ഡ് പ്ലെയ്‌സ്‌മെന്റ് പലപ്പോഴും 3 മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്നുണ്ട്. ഇതൊഴിവാക്കാന്‍ പുതിയ രീതി സഹായകമാണ്.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions