ലണ്ടന്‍ : കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നല്കുന്ന ഭക്ഷണത്തില്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന കെമിക്കല്‍സ്. മാതാപിതാക്കള്‍ കുട്ടികള്‍ക്കായി വാങ്ങി നല്‍കുന്ന ബേബി ഫുഡിലും സീറിയല്‍സിലും ക്രിസ്പിലും കാന്‍സറിനു വഴിവച്ചേക്കാവുന്ന കെമിക്കല്‍ കണ്ടെത്തിയതായി ഫുഡ് സറ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ് എസ് എ ) റിപ്പോര്‍ട്ട്. 2013 ലെ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. ക്രിസ്പ്സ്, സീറിയല്‍സ്, ചിപ്സ് എന്നിവയിലാണ് കാന്‍സറിന് കാരണമായ അക്രിലാമൈഡ് ഉയര്‍ന്ന അളവിലുണ്ടെന്ന് കണ്ടെത്തിയത്. പാചകം ചെയ്യുന്ന വേളയില്‍ രൂപപ്പെടുന്ന ഈ രാസവസ്തു കാന്‍സറിന് വഴിവയ്ക്കുന്നതാണ്. ഈ അളവ് ഇത്രയധികം ഉയര്‍ന്നത് എന്തുകൊണ്ടാണെന്ന് എഫ്എസ്എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവ എങ്ങനെ കുറയ്ക്കാമെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഉല്‍പന്നങ്ങള്‍ ഭക്ഷിക്കുന്നത് നിറുത്തലാക്കാനുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല.
ഭക്ഷ്യോല്‍പന്നങ്ങളില്‍ അക്രിലമൈഡിന്റെ അളവ് പരിശോധിക്കാന്‍ എഫ് എസ് എ എല്ലാവര്‍ഷവും പരിശോധന നടത്തുന്നുണ്ട്. അതുപ്രകാരം 2013 ല്‍നടത്തിയ ഉല്‍പന്നങ്ങളിലാണ് ഇത് കണ്ടെത്തിയത്. ഓര്‍ഗാനിക്‌സില്‍നിന്നുള്ള ആപ്പിള്‍ റൈസ് കേക്കുകള്‍ , സണ്ണി സ്റ്റാര്‍ഡ് ബേബി വീറ്റ് ഫ്‌ളേക്ക്, കുട്ടികള്‍ക്കുള്ള ഹെയ്ന്‍സ് ബ്രേക്ക്ഫാസ്റ്റ് ബനാന മള്‍ട്ടിഗ്രെയിന്‍ എന്നിവയാണ് ഈ ഉല്‍പന്നങ്ങള്‍ .
ഈ ആഴ്ച യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയും സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അടുത്തിടെ കുട്ടികളടക്കം ഉപയോഗിക്കുന്ന ജനപ്രിയ ബ്രാന്റ് ആയ കോള്‍ഗെറ്റ് പ്ലസില്‍ കാന്‍സറിന് കാരണമാവുന്ന കെമിക്കല്‍സ് കണ്ടെത്തിയിരുന്നു. മുമ്പ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഉല്‍പ്പന്നങ്ങളിലും ഇതിനു സമാനമായ കെമിക്കല്‍സ് കണ്ടെത്തിയിരുന്നു.