ആരോഗ്യം

എബോളയെ പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു; വേദി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി


പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച, ലോകമെങ്ങും ഭീതി വിതച്ച മാരകമായ എബോളയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ട്രയലില്‍ ബ്രിട്ടീഷ് സന്നദ്ധസേവകന്‍ വാക്‌സിന്‍ സ്വീകരിച്ചു.
എബോളയെ തടയാനുള്ള ബ്രിട്ടീഷ്- അമേരിക്കന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 60 പേരില്‍ കൂടി വാക്‌സില്‍ പരീക്ഷണം നടത്തും. ഇതോടൊപ്പം തന്നെ പരീക്ഷണം അമേരിക്കയിലും നടക്കും.


എബോള വൈറസിന്റെ ജനിതക ഘടകങ്ങള്‍ അടങ്ങിയ വാക്‌സിനാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുമ്പോള്‍ പ്രതിരോധ സംവിധാനം സ്വാഭാവികമായി ഇതിനെ തകര്‍ക്കുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന വൈറസ് അപകടകാരിയല്ലെങ്കിലും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ പിന്നീടുണ്ടാകുന്ന എബോള ആക്രമണത്തെ ഫലപ്രദമായി ചെറുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്ന ദുരന്തം അടിയന്തര പ്രതികരണം ആവശ്യപ്പെടുന്നതാണെന്ന് ഓക്‌സ്‌ഫോര്‍ഡിലെ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍ പറഞ്ഞു. തങ്ങളുടെ വാക്‌സിന്‍ എബോളയ്ക്ക് എതിരെ ഫലപ്രദമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.


ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്ക്ലിന്‍ (GlaxoSmithKline), യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ ജെന്നെര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരീക്ഷണ കാലയളവില്‍ മരുന്ന് നിര്‍മിക്കാനായി 46 ലക്ഷം ഡോളറാണ് നല്‍കിയിട്ടുണ്ട്. പതിനായിരം വാക്‌സിന്‍ ഡോസുകള്‍ ഇതുപയോഗിച്ച് ഉത്പാദിപ്പിക്കും.


സൈറെ (Zaire) സ്പീഷീസില്‍ പെട്ട എബോള വൈറസിനെ ലക്ഷ്യമിട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന എബോള ബാധയില്‍ ഗിനിയ, സെനഗല്‍, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലായി 4985 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 2461 പേര്‍ മരിച്ചു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions