ലണ്ടന്‍ : ആധുനിക ജീവിത ശൈലിയുടെ സന്തതിയാണ് പ്രായ ഭേദമെന്യേ വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാതം. വ്യായാമക്കുറവും ഫാസ്റ്റ് ഫുഡും
നാള്‍ക്കുനാള്‍ ഹൃദ്രോഗികളുടെ എണ്ണം കൂട്ടുന്നു. പുതിയ പഠനം പ്രകാരം നാല് കാര്യങ്ങള്‍ ചെയ്‌താല്‍ ഹൃദയാഘാതം ഒഴിവാക്കി ദീര്‍ഘയുസ് നേടാമെന്ന് കണ്ടെത്തി. അവ ഇതാണ്- പുകവലി ഒഴിവാക്കുക, മദ്യപന ശീലം മാറ്റുക , ദിവസവും സൈക്കിളോ കാല്‍നടയായോ 40 മിനിറ്റ് നടക്കുക, പോഷകാഹാരമുള്ള ഭക്ഷണം മാത്രം കഴിക്കുക.
ആരോഗ്യകരമായ ഈ ജീവിത ശൈലി പ്രാവര്‍ത്തികമാക്കിയാല്‍ അഞ്ചില്‍ നാല് പുരുഷന്‍മാര്‍ക്കും ഹൃദയാഘാതത്തെ പമ്പ കടത്താമെന്നു സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനം അടിവരയിട്ടു പറയുന്നു.
സിഗരറ്റ് വലി, മദ്യാസക്തി എന്നിവയാണ് ആദ്യം മാറ്റേണ്ടത്. മിതമായ രീതിയില്‍ കഴിക്കുന്നതിനെ പഠനം എതിര്‍ക്കുന്നില്ല. എന്നാല്‍ ഭൂരിപക്ഷവും മദ്യപാനം മിതമാക്കി നിര്‍ത്തുന്നില്ല. വ്യായാമക്കുറവിനു പരിഹാരമായാണ് ദിവസവും കുറഞ്ഞത് 40 മിനി നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ വേണമെന്ന് പറയുന്നത്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. അതുവഴി ദുര്‍മേദസ് ഒഴിവാക്കാം. പഴങ്ങള്‍ , പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ , പാലുല്‍പ്പന്നങ്ങള്‍ , മത്സ്യം എന്നിവയടങ്ങിയ ഭക്ഷണം ശീലമാക്കുക.
45 നും 79 നും ഇടയിലുള്ള ആരോഗ്യവാന്‍മാരായ 20,721 സ്വീഡിഷ് പൗരന്‍മാരില്‍ 11 വര്‍ഷം നീണ്ട പഠനം ആണ് നടത്തിയത്. ഇവരെല്ലാം മേല്‍പ്പറഞ്ഞ ജീവിത ശൈലി പിന്തുടരുന്നവരായിരുന്നു. യുവതലമുറ തങ്ങളുടെ അലസത മാറ്റി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാമെന്നു പഠനം പറയുന്നു. അങ്ങനെ ചെയ്‌താല്‍ 86 ശതമാനം റിസ്ക് കുറയ്ക്കാമെന്ന് പഠനത്തിനു നേതൃത്വം നല്കിയ പ്രൊഫ. ആഗ്നെറ്റ അകെസ്സണ്‍ പറയുന്നു. ശാരീരിക അധ്വാനം ഇല്ലാതായത്തിന്റെ പരിണിത ഫലം കൂടിയാണ് വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാതം.
സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.