സമീഹൃത ആഹാരമായി ലോകമെങ്ങും കരുതപ്പെടുന്ന പാലിന് ദൂഷ്യ വശങ്ങളുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട്. പാലിലുള്ള പഞ്ചസാര ഉപയോഗിക്കുന്നവരെ എളുപ്പം വാര്‍ധക്യത്തിലേക്കു എത്തിക്കും എന്നാണു കണ്ടെത്തല്‍. അതായത് മരണത്തിലേയ്ക്കുള്ള അകലം കുറയക്കുമെന്ന്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെ സംഘമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് പാല്‍കൊണ്ടുള്ള ദൂഷ്യവശങ്ങളുണ്ടാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളില്‍ അസ്ഥി ഒടിയാന്‍ ഇത് കാരണമാക്കുന്നുണ്ട്. ഇരുവരിലും ഇത് ഉയര്‍ന്ന മരണനിരക്കിനും ഇടയാക്കുന്നുണ്ടെന്ന് സംഘം വെളിപ്പെടുത്തി.പ്രതിദിനം മൂന്നു ഗ്ലാസ് പാലു കുടിക്കുന്ന സ്ത്രീകള്‍ക്ക് അതിലും കുറവ് പാല്‍ കുടിക്കുന്ന സ്ത്രീകളെക്കാളധികം എല്ലുകള്‍ ഒടിയാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്വീഡനിലെ ഒരുലക്ഷത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.