ലണ്ടന്‍ : പരിഷ്കാരികളായ നാഗരിക പെണ്‍കുട്ടികളെക്കാള്‍ ആയുസും സൗന്ദര്യവും കൂടുതല്‍ ഗ്രാമങ്ങളിലെ ശാലീന സൗന്ദര്യങ്ങള്‍ക്ക്. നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് പ്രായം തോന്നുമെന്നും ഇത് ഗ്രാമീണ സ്ത്രീകളെക്കാള്‍ 10 ശതമാനം വേഗത്തിലായിരിക്കുമെന്നും പുതിയ പഠനം പറയുന്നു. അതായതു 10 വയസ് കൂടും. നഗരങ്ങളിലെ വര്‍ധിച്ചുവരുന്ന വായു മലിനീകരണം ആണ് സ്ത്രീ സൗന്ദര്യത്തിന്റെ വില്ലനാകുന്നത്. അവരുടെ ചര്‍മ്മം പെട്ടെന്ന് പ്രായമാവുകയും ചെയ്യും. അതേസമയം ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ കൂടുതല്‍ ചുറുചുറുക്കും സൗന്ദര്യവും ചെറുപ്പവും ഉള്ളവരായിരിക്കും.
പ്രമുഖ സ്ഥാപനമായ പ്രോട്ടക്ടര്‍ ആന്റ് ഗാമ്പിള്‍ നടത്തിയ പഠനത്തിലാണ് നഗരവാസികള്‍ എളുപ്പം പ്രായം തോന്നുന്നവര്‍ ആയിരിക്കുമെന്ന് കണ്ടെത്തിയത്. ഇതിനു പ്രധാനകാരണം അന്തരീക്ഷ മലിനീകരണവും. വായു മലിനീകരണം മൂലം സ്കിന്നിലെ പ്രോട്ടീനുകള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തി. 224 കെമിക്കലുകള്‍ നഗരങ്ങളിലെ വായുവില്‍ പടര്‍ന്നിട്ടുണ്ട് എന്നും ഇവ സ്കിന്നിലെ മോയിസ്ച്വര്‍ നഷ്ടമാക്കി ഡ്രൈയാക്കുമെന്നും പഠനം പറയുന്നു.
30 നും 45 നും ഇടയില്‍ പ്രായമുള്ള 200 സ്ത്രീകളിലാണ് പഠനം സംഘടിപ്പിച്ചത്. ഒരേ ജീവിത ശൈലി പിന്തുടരുന്ന, സമാനമായ രീതിയില്‍ അള്‍ട്രാ സൌണ്ട് രശ്മികള്‍ പതിയ്ക്കുന്ന നഗരത്തിലെയും ഗ്രാമത്തിലെയും സ്ത്രീകളായിരുന്നു ഇവര്‍. കൂടുതല്‍ വെയിലെക്കുന്ന ഗ്രാമീണ സ്ത്രീകളെക്കാള്‍ കൂടുതലായിരുന്നു നഗരങ്ങളിലെ വായുമലിനീകരണത്തിനു ഇരകളാകുന്ന സ്ത്രീകളുടെ അവസ്ഥ. വായു മലിനീകരണം മൂലമുള്ള താപം സ്കിന്നിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയും ഇലാസ്റ്റിസിറ്റിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗ്രാമീണ സ്ത്രീകളില്‍ കൂടുതല്‍ പ്രസരിപ്പും ആരോഗ്യവും കണ്ടെത്തി.
46 കാരിയായ അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായ എലിസബത്ത് ഹു പറഞ്ഞത് താനും കുടുംബവും കെന്റിലെ നാട്ടിന്‍പുറത്ത് താമസിക്കുമെന്നാണ്. ഒപ്പം സ്വന്തമായി പച്ചക്കറി കൃഷി തുടങ്ങുമെന്നും സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പച്ചക്കറികളും മറ്റും പാടെ ഒഴിവാക്കും എന്നുമാണ്. ശുദ്ധവായു ആരോഗ്യകരമായ ജീവിതത്തിനു ആവശ്യമാണെന്നും ഇവര്‍ പറയുന്നു. നാഗര ജീവിതം തനിക്കു പറ്റില്ലെന്നും എലിസബത്ത് വ്യക്തമാക്കുന്നു.
ഹൈ സ്ട്രീറ്റിലെ ത്വക്‌രോഗവിദഗ്‌ദ്ധയായ സ്റ്റെഫാനി വില്ല്യംസ് പറഞ്ഞത് ഓരോ ദിവസവും മുഖത്തിന് പ്രശ്നങ്ങളുമായി തന്നെ വന്നുകാണുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണ് എന്നാണ്. മുഖം ക്ലീന്‍ ചെയ്ത് വെളുത്ത തൂവാല കൊണ്ട് തുടച്ചാല്‍ മുഖത്തെ കെമിക്കലുകള്‍ കാണാനാവുമെന്നു സ്റ്റെഫാനി പറയുന്നു.