കൊളറാഡോ : നിങ്ങള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? എങ്കില്‍ കരുതിയിരിക്കുക. ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.
യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോയും യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് ഫ്‌ളോറിഡായുമാണ് പഠനം നടത്തിയത്. 14 പേരില്‍ നടത്തിയ പഠനത്തിലാണ് പകല്‍ ജോലി ചെയ്യുന്ന ആളുകളെക്കാളും ഭാരവും ശാരീരിക പ്രശ്‌നങ്ങളും രാത്രി ജോലിക്കാര്‍ക്ക് കൂടുതലാണെന്ന് കണ്‌ടെത്തിയിരിക്കുന്നത്.
രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ ഉറങ്ങുക പതിവാണ്. ഇതും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. അടിസ്ഥാന ജീവശാസ്ത്രത്തിനെതിരാണ് രാത്രി ഷിഫ്റ്റ് ജോലിയെന്നും പഠനം പറയുന്നു.
പകല്‍ ജോലി ചെയ്യുന്ന ഒരാളെക്കാളും 52 മുതല്‍ 59 കലോറി വരെ കുറച്ചുമാത്രമാണ് രാത്രി ജോലി ചെയ്യുന്നവര്‍ ഒരേ ജോലിക്ക് ഉപയോഗിക്കുന്നതെന്നത്. ഇതു തന്നെയാണ് ഇവരെ കുഴപ്പങ്ങളിലേക്ക് നയിക്കുന്നതും.