ലണ്ടന്‍ : വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ പ്രതിരോധിച്ചു ആയുസ് നീട്ടാന്‍ നമ്മുടെ വെളിച്ചെണ്ണ ഫലപ്രദമെന്നു ഗവേഷര്‍. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ആഹാരക്രമം പാലിക്കുക വഴി വാര്‍ദ്ധക്യത്തിനു കാരണമാകുന്ന അവസ്ഥകളെ ചെറുക്കാനും അതുവഴി അല്‍ഷിമേഴ്സ് പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗത്തെ പ്രതിരോധിച്ചു നില്‍ക്കാനും കഴിയും എന്നാണു കോപ്പന്‍ ഹെഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നു. മനുഷ്യരിലും ഇത് ഫലപ്രദമാകും. തലച്ചോറിന്റെയും ജീനുകളുടെയും കേടുപാടുകള്‍ പരിഹരിക്കുന്നതിന് വെളിച്ചെണ്ണ സഹായകരമാണ്.
കോക്കെയില്‍ സിന്‍ഡ്രോം മൂലമാണ് മനുഷ്യനില്‍ നേരത്തെയുള്ള വാര്‍ദ്ധക്യം ഉണ്ടാവുന്നത്. വെളിച്ചെണ്ണ അടങ്ങിയ ആഹാര രീതി തലച്ചോറിന്റെ സെല്ലുകളുടെ കേടുപാടുകള്‍ പരിഹരിക്കും. തലച്ചോറിന്റെ തകരാറുകളാണ് ജീനുകള്‍ക്കും കേടുപാടുണ്ടാക്കുന്നത്. ഇതാണ് നേരത്തെയുള്ള വാര്‍ദ്ധക്യത്തിനും കാരണമാകുന്നത്. തലച്ചോറിന്റെ പ്രായം തടയുക വഴി രോഗികളായ കുട്ടികള്‍ക്കും മറ്റും 10-12 വര്‍ഷം ആയുസ് കൂടും.
നിലവില്‍ കോക്കെയില്‍ സിന്‍ഡ്രോമിന് ഫലപ്രദമായ ചികിത്സ ഇല്ലെന്നു ഗവേഷണത്തിന് നേതൃത്വം നല്കിയ കോപ്പന്‍ ഹെഗന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വില്‍ഹെം ബോര്‍ പറഞ്ഞു. അതിനാല്‍ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കു പുതിയ പഠനം പ്രതീക്ഷ നല്കുന്നതാണ്. നമ്മുടെ ബ്രെയിന് ഷുഗറും കേറ്റൊന്‍സും ആവശ്യമാണ്. കേറ്റൊന്‍സ് ആണ് ബ്രെയിനിന്റെ ഫ്യൂവല്‍ റിസര്‍വ്. ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിന് ഇവ ആവശ്യമാണ്. ആഹാരം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന്റെ ലെവല്‍ നിലനിര്‍ത്തുന്നതും ഇവയുടെ സാന്നിധ്യമാണ്.