ലണ്ടന്‍ : മരിക്കാന്‍ പേടിയുള്ളവര്‍ക്കും വാര്‍ദ്ധക്യത്തെ ഭയപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ വക നല്കുന്ന കണ്ടുപിടുത്തവും ആയി റഷ്യന്‍ ഗവേഷകര്‍. മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷം വരെയാക്കാന്‍ കഴിയുന്ന അത്ഭുത ഗുളികയുടെ പരീക്ഷണം എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും നടന്നുവരികയാണ്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇതിന്റെ പഠനം നടക്കുന്നത്.
പ്രായം കൂടുന്ന പ്രക്രീയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജോത്പാദന ഭാഗങ്ങളായ സൂക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗുളികകളായി പരീക്ഷിക്കുന്നത്. ഈ സൂക്ഷ്മ കണികകളാണ് ഹൃദയാഘാതവും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുണ്ടാക്കുന്നതെന്ന് ഗവേഷകനായ ഡോ. മാക്‌സിം സ്‌കുലഷേവ് അഭിപ്രായപ്പെടുന്നു.
മനുഷ്യരില്‍ പ്രായം കൂടുന്ന പ്രതിഭാസം ചെറുക്കാനിവയ്ക്ക് കഴിയുമത്രേ. എന്നാല്‍ വാര്‍ദ്ധക്യം ഒഴിവാക്കാനല്ല, നീട്ടാനാണ് ഇവയ്ക്കു കഴിയുക എന്നാണു ഗവേഷകര്‍ പറയുന്നത്.