ആരോഗ്യം

മദ്യപാനികള്‍ക്കും അള്‍സര്‍ ബാധിതര്‍ക്കും കട്ടന്‍ചായ ദിവ്യവൗഷധം!

കട്ടന്‍ചായ കുടിക്കുന്നതും അത് ശീലമാക്കുന്നതും ശരീരത്തിന് നല്ലതല്ലെന്ന് നേരത്തെ ഒരു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ദിവസവും ഒരു കട്ടന്‍ അടിക്കുന്നത് നല്ലതാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് കട്ടന്‍ചായ ദിവ്യവൗഷധം ആയി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന അള്‍സറിന് കട്ടന്‍ചായ ഉത്തമ പ്രതിരോധമെന്ന് പഠനം കണ്ടെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്.


നിരന്തര മദ്യപാനം കുടലിനെ സാരമായിത്തന്നെ ബാധിക്കുന്നുണ്ട്. ഇതാണ് വയര്‍ പുകച്ചിലായും പുളിച്ചുതികട്ടലായും അനുഭവപ്പെട്ട് പിന്നീട് ഗുരുതരമായ പുണ്ണ് ആയി മാറുന്നത്. മദ്യപാനം തുടരുന്നതിനാല്‍ ശരീരത്തിന് ഇത് പ്രതിരോധിക്കാന്‍ കഴിയാതെയും വരുന്നു.


കട്ടന്‍ചായയിലെ ദ്രവരൂപത്തിലുള്ള ചിലഘടകങ്ങള്‍ക്ക് ഈ അവസ്ഥയില്‍ പ്രോട്ടീനുമായി ചേര്‍ന്ന് പ്രതിരോധം തീര്‍ക്കാനാവുമെന്ന് കണ്ടതായി ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ അനിര്‍ബന്‍ റോയ് കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. മദ്യം നശിപ്പിച്ച സെല്ലുകള്‍ പുനരുജ്ജീവിപ്പിക്കാനും ഇതിന് കഴിയും. അതുകൊണ്ട് മദ്യപാനികള്‍ക്കും ഇത് നല്ലതാണ്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions