സ്മാര്‍ട്ട് ഫോണുകള്‍ ജനകീയമായതോടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ലെന്നായി. ഫെയ്‌സ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചാല്‍ അത്
നിങ്ങളെ വിഷാദരോഗിയാക്കുമെന്ന് പുതിയ മുന്നറിയിപ്പ്. അമേരിക്കയിലെ മിസൗറി സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 736 കോളേജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയതെന്ന് ഡുഫിയും സംഘവും അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുന്നവരുമായി സ്വയം താരതമ്യപ്പെടുത്തി താന്‍ അവര്‍ക്കൊപ്പമെത്തില്ലെന്ന് സ്വയം അവമതിപ്പ് തോന്നിയവരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടെത്തിയത്.
തീരേ ചെറിയ കാര്യങ്ങള്‍പോലും ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ പൊലിപ്പിച്ച് കാണിക്കും. ഇതുകണ്ട് വേവലാതിപ്പെടുന്നവര്‍ താമസിയാതെ വിഷാദരോഗത്തിന് അടിമകളാകുമെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു. പരിധിയില്ലാത്ത അതിരുകളില്ലാത്ത സൗഹൃദ ലോകം വ്യക്തികളുടെ മാനസിക നിലയെ കാര്യമായി സ്വാധീനിക്കും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.