ലണ്ടന്‍ : പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല യുവതികളുടെയും പ്രസവത്തെകുറിച്ചുള്ള കാഴ്പ്പാടും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഉള്ളവര്‍ തങ്ങളുടെ നഗ്നത കാണുമല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവരും ധാരാളം. മുസ്ലീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ഈ കാരണം കൊണ്ട് പുരുഷ നഴ്സ്മാരെയോ ഡോക്ടര്‍മാരെയോ അടുപ്പിക്കാറുമില്ല. അത്തരക്കാര്‍ക്കായി ഒരു പോംവഴി കൊണ്ടുവന്നിരിക്കുകയാണ് മലേഷ്യ.
സ്ത്രീകള്‍ക്ക് ഇനി തങ്ങളുടെ രഹസ്യഭാഗം ലേബര്‍ റൂമില്‍ ഉള്ളവര്‍ കാണുമല്ലോ എന്നോര്‍ത്ത് ലജ്ജിക്കാതെ പ്രസവിക്കാന്‍ മറ്റേണിറ്റി പാന്റ് റെഡിയായിരിക്കുകയാണ്. മലേഷ്യയിലെ ഗര്‍ഭിണികളുടെ മാനസിക വിചാരം കണക്കിലെടുത്താണ് ഇത്തരമൊരു വസ്ത്രം തയാറാക്കിയത്. ഇതനുസരിച്ച് കണങ്കാല്‍വരെ ആവരണമുള്ള കട്ടി കുറഞ്ഞ പാന്റ് ആണിത്. ജനനെന്ദ്രിയഭാഗത്ത് ഓപ്പണിംഗ് ഉള്ള ഈ വസ്ത്രം കുട്ടി പുറത്തുവരുമ്പോള്‍ തുറക്കുന്ന രീതിയിലുള്ളതാണ്. ഇതുവഴി കുട്ടി എളുപ്പത്തില്‍ പുറത്തെത്തും.
മൂന്നു അളവുകളിലുള്ള മറ്റേണിറ്റി പാന്റ് ഉണ്ട്. ലാര്‍ജ് , എക്സ്ട്രാ ലാര്‍ജ്, എക്സ്ട്രാ- എക്സ്ട്രാ ലാര്‍ജ് എന്നിവയാണവ. ഈ മറ്റേണിറ്റി പാന്റ് ഫാര്‍മസി വഴി വില്പ്പനയ്ക്ക് എത്തുകയാണ്. MamaPride എന്ന ഓണ്‍ലൈന്‍ ഷോപ്പ് തങ്ങളുടെ ഫെയ്സ് ബുക്ക് പേജു വഴിയും സൈറ്റ് വഴിയും 20 പൗണ്ടിന് വില്പ്പനയ്ക്ക് വച്ചിട്ടുണ്ട്. സ്ത്രീകളുടെ അഭിമാനം പരിപാലിക്കാനാണു ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.