ലണ്ടന്‍ : എട്ടു മണിക്കൂര്‍ ഉറക്കം ആണ് ആരോഗ്യകരമായത് എന്ന പഴഞ്ചന്‍ കണ്ടെത്തല്‍ മാറ്റാന്‍ സമയമായി. ആറ് മണിക്കൂര്‍ ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്നാണു പുതിയ പഠനം പറയുന്നത്. കാരണം എട്ടു മണിക്കൂര്‍ അല്ല ആറ് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനു ഉത്തമം എന്നാണു ഗവേഷകര്‍ പറയുന്നത്.
6 മുതല്‍ 7 മണിക്കൂര്‍ വരെയാവാം. അതില്‍കൂടിയാല്‍ ഉറക്കം അമിതവണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്ന വില്ലനായി പരിണമിക്കും.
അതായത് ആറ് മണിക്കൂറെ ഉറങ്ങാന്‍ കിട്ടുന്നുള്ളൂ എന്നോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല.
ഇലക്ട്രിസിറ്റി, ടിവി, ഇന്റന്‍നെറ്റ് എന്നിവയാണ് ആളുകളുടെ ഉറക്കം കുറയ്ക്കുന്നത്. ഉറക്കം കുറഞ്ഞു കുറഞ്ഞു അത് സ്ലീപ്പിങ്ങ് പില്‍സ് ഉപയോഗത്തിലേയ്ക്ക് നീങ്ങുന്നു.
ഇലക്ട്രിസിറ്റി, ടിവി ഇന്റന്‍നെറ്റ് എന്നിവയാണ് ഇന്ന് ആളുകളുടെ ഉറക്കം നിശ്ചയിക്കുന്നത്. ഇവ ആളുകളുടെ സ്വാഭാവിക ഉറക്കത്തിന്റെ തോത് കുറച്ചു കൊണ്ടുവരുകയാണ് എന്ന് അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ലോസ് ഏഞ്ചല്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ആണ് ഉറക്കത്തിന്റെ പുതിയ ആരോഗ്യ ശാസ്ത്രവുമായി എത്തിയത്.
ദി സാന്‍ (നമീബിയ), ദി ഹാട്സ (ടാന്‍സാനിയ) ദി സിമെയിദി (ബൊളീവിയ) എന്നീ മൂന്നു വ്യത്യസ്ത ആദിവാസി വിഭാഗങ്ങളുടെ ഉറക്ക ശീലം പഠനത്തിനു വിധേയമാക്കി. 94 മുതിര്‍ന്നവരുടെ 1000 ദിവസം പഠന വിധേയമാക്കി. ഇതില്‍ ഭൂരിഭാഗവും 7 മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. അമിതവണ്ണം ഇല്ലാത്ത, ആരോഗ്യമുള്ള രക്ത സമ്മര്‍ദ്ദമോ മറ്റു ആരോഗ്യ പ്രശ്നമോ ഇവര്‍ക്കില്ലായിരുന്നു.
പഠനത്തിലെ വിവരങ്ങള്‍ കറന്റ് ബയോളജി എന്ന ജേള്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തില്‍ പങ്കെടുത്ത ജെറോം സെഗേല്‍ പറയുന്നത് ആധുനിക കാലത്ത് ആളുകള്‍ക്ക് ഉറക്കം കുറയുന്നു എന്നാണു. ടെക്നോളജിയാണ് കാരണം. മാറുന്ന കാലാവസ്ഥയും താപനിലയും ആളുകളുടെ ഉറക്കം കുറച്ചു കൊണ്ടുവരുകയാണ്. സൂര്യോദയത്തിനു ശേഷമുള്ള ഉറക്കം നല്ലതല്ലെന്ന സൂചനയും പഠനം പറയുന്നു.