ആരോഗ്യം

നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും

ലണ്ടന്‍ : കേരളത്തിന്റെ മുഖമുദ്രയായ തെങ്ങിന്റെയും അതിന്റെ ഉല്‍പ്പനങ്ങളുടെയും കീര്‍ത്തി കടലിനക്കരെ വര്‍ദ്ധിക്കുന്നു. വെളിച്ചെണ്ണയും തേങ്ങാ പാലും, കരിക്കിന്‍ വെള്ളവും ആരോഗ്യത്തിനു ഉത്തമം ആണെന്നും തടികുറയ്ക്കാന്‍ സഹായകമാണെന്നും സമീപകാലത്ത് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതൊക്കെ വിസ്മരിച്ചാണ് മറ്റു ഭക്ഷ്യ എണ്ണകളെ മലയാളികള്‍ പോലും ആശ്രയിക്കുന്നത്. എന്നാല്‍ മറ്റു ഭക്ഷ്യ എണ്ണകള്‍ ആരോഗ്യത്തിനു ഹാനികരമെന്ന് ഏറ്റവും പുതിയ പഠനവും ചൂണ്ടിക്കാട്ടുന്നു. കാന്‍സറിനും, ഹൃദ്രോഗത്തിനും അല്‍ഷിമേഴ്സിനും കാരണമാകുന്ന കെമിക്കലുകള്‍ ഇവയില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു.

അതേസമയം, വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം ആണുതാനും. ഇവയില്‍ മാരകമായ യാതൊന്നും ഇല്ലെന്നു മാത്രമല്ല ആരോഗ്യത്തിനു ഏറെ ഗുണകരവുമാണ്. സണ്‍ഫ്ലവര്‍ ഓയില്‍ , കോണ്‍ ഓയില്‍ എന്നിവയിലൊക്കെ കാന്‍സറിനു കാരണമാകാവുന്ന ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണ സാധനങ്ങള്‍ വെളിച്ചെണ്ണ , ഒലിവ് ഓയില്‍ , വെണ്ണ, പന്നി നെയ്യ് എന്നിവയില്‍ പാകം ചെയ്യാനാണ് ഗവേഷകരുടെ ഉപദേശം.

ഇറച്ചി, മീന്‍ , ചിപ്സ് എന്നിവ വറുക്കാന്‍ മറ്റു എണ്ണകളെ ആശ്രയിച്ചാല്‍ 100 മുതല്‍ 200 മടങ്ങുവരെ ആരോഗ്യത്തിനു ഹാനികരമായ കെമിക്കലുകള്‍ ഉണ്ടെന്നു പ്രൊഫ മാര്‍ട്ടിന്‍ ഗ്രൂറ്റ് വെല്‍ഡ്‌ പറയുന്നു. പരിശോധനയില്‍ കെമിക്കലുകളുടെ സാന്നിധ്യം ഏറ്റവും കുറവ് വെളിച്ചെണ്ണയിലാണു. അതുകൊണ്ടുതന്നെ അടുക്കളയില്‍ നിന്ന് സണ്‍ഫ്ലവര്‍ ഓയില്‍ , കോണ്‍ ഓയില്‍ എന്നിവ ഒഴിവാക്കണം എന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. പൊണ്ണത്തടി ഒഴിവാക്കാന്‍ ഇപ്പോഴേ മറ്റു എണ്ണകളെ ആശ്രയിക്കണമെന്ന് എന്‍ എച്ച് എസ് ഉപദേശിക്കാറുണ്ട്. ഗര്‍ഭധാരണം, നെഞ്ച് എരിച്ചില്‍, അള്‍സര്‍ എന്നിവയൊക്കെയുള്ളവര്‍ സണ്‍ഫ്ലവര്‍ ഓയില്‍ , കോണ്‍ ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്നമുണ്ടാക്കും. കൊളസ്ട്രോള്‍ , ബ്ലഡ് പ്രഷര്‍ നില എന്നിവ കൂടാതിരിക്കാനും വെളിച്ചെണ്ണയും മറ്റുമാണ് ഉത്തമം.

തടികുറയ്ക്കാന്‍ വെളിച്ചെണ്ണയും വെണ്ണയും വളരെ നല്ലതാണ് എന്ന് പബ്ലിക് ഹെത്ത് ഓഫ് ഇംഗ്ലണ്ടും പറയുന്നു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions