എട്ടാം ക്ലാസ് വരെ ഇനി തോല്‍വിയില്ല
തിരുവനന്തപുരം: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഇനി വിദ്യാര്‍ഥികള്‍ക്ക് തോല്‍ക്കാതെ പഠിക്കാം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം എട്ടാം ക്ളാസ് വരെയുള്ള കുട്ടികളെ പരീക്ഷയില്‍ തോല്‍പിക്കുന്ന നടപടി നിര്‍ത്തലാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകരമാണ് ഉത്തരവ്.

ഈ നിയമം നേരത്തെ നിയമ സഭ അംഗീകരിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇപ്പോഴാണിറങ്ങുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ട് വരെ ഒരു വിഭാഗമായും എട്ട്, ഒമ്പത് ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലും 11,12 ക്ലാസുകള്‍ മൂന്നാ ഘട്ടത്തിലുമായി 8,2,2 എന്നാണ് ക്രമീകരിച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഭാഗമായാണ് ഒന്നു മുതല്‍ എട്ട് ക്ലാസ്സുകള്‍ വരെ തോല്‍വി ഒഴിവാക്കുന്നത്.
 
Other News in this category

  • റാഗിങ്ങിന് ഒരു രക്തസാക്ഷികൂടി
  • 'ഹാസ്യമേളം' സ്റ്റേജ് ഷോ സ്റ്റിവനേജില്‍
  • ഇറ്റാലിയന്‍ മന്ത്രിയ്ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ആശ
  • എട്ടാം ക്ലാസ് വരെ ഇനി തോല്‍വിയില്ല
  • നണീറ്റനില്‍ ഇന്‍ഡസ്സിന്റെ കാര്‍ഷികമേളയും ഹരിതവിപ്ലവവും
  • ബ്രിട്ടീഷ് ജനത ഇന്റര്‍നെറ്റിന് അടിമ
  •     © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions