പ്രമേഹം ഇന്ന് ഭൂരിപക്ഷത്തേയും ബാധിച്ചിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ്. മുമ്പ് ധനികരില്‍ കൂടുതലായി കണ്ടുവന്നിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗക്കാരെയും ഒരുപോലെ തന്നെ ബാധിക്കുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലി ക്രമക്കേടുകള്‍ , അനാരോഗ്യകരമായ ഭക്ഷണരീതികള്‍ ,മാനസിക സംഘര്‍ഷങ്ങള്‍, വ്യായാമക്കുറവ് ആഹാരത്തിലും മറ്റും ചേര്‍ക്കുന്ന ഹാനികരമായ കൃത്രിമ പദാര്‍ത്ഥങ്ങള്‍ എന്നിവ മനുഷ്യ ദഹന വ്യവസ്ഥയെ താറുമാറാക്കുന്നു. ഇത് ദഹനപ്രക്രിയയെ
മന്ദമാക്കി പാന്‍ക്രിയാസ് , ലിവര്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ സാരമായി ബാധിക്കുന്നു.മധുരം, പുളി, ഉപ്പ് ഈ രസങ്ങളുടെയും കൊഴുപ്പ് ദഹിക്കാന്‍ പ്രയാസമുള്ള കട്ടി ആഹാരങ്ങള്‍ , തണുത്ത ആഹാരങ്ങള്‍ , മദ്യം, പാല് പാലുല്പന്നങ്ങള്‍, ശര്‍ക്കര, കരിമ്പ് എന്നിവയുടെ നിത്യേനയുള്ള അമിതോപയോഗം, ഒരിടത്തു തന്നെ ഇരിക്കുന്നതിനുള്ള താല്പര്യം വിധി വിപരീതമായ നിദ്ര ശീലങ്ങള്‍ എന്നിവ പ്രമേഹ കാരണങ്ങളായി ആയുര്‍വേദത്തില്‍ പറയുന്നു.
പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇന്‌സുലിന് ഹോര്‍മോണ്‍ ശരീരത്തിലെത്തുന്ന മധുരത്തിന്റെയും കൊഴുപ്പിന്റെയും അന്നജത്തിന്റെയും പരിണാമത്തിനു അപര്യാപ്തമാകുകയും അത് വഴി ഗ്ലുക്കോസിന്റെ രക്തത്തിലെ അളവുകള്‍ കൂടുകയും കൊഴുപ്പിന്റെ ചയാപചയത്തെ വികൃതമാക്കി ശരീരത്തിലെ അമ്ലക്ഷാര സന്തുലനത്തെ തകരാറിലാക്കി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
അമിതദാഹം, ഇടവിട്ടുള്ള മൂത്രവിസര്‍ജനം, അമിത വിശപ്പ്,അകാരണമായ ഭാരക്കുറവ് മൂത്രത്തില്‍ ഗ്ലുക്കോസിന്റെയും കീറ്റോണുകളുടെയും അളവ് കൂടുതല്‍ , ക്ഷീണം,തളര്‍ച്ച, ക്ഷിപ്രകോപം
തുടങ്ങിയവ പ്രമേഹത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്.
പ്രമേഹി ആയാല്‍ അടിയന്തിരമായി ജീവിതശൈലികളില്‍ മാറ്റം വരുത്തുക തന്നെ വേണം. പ്രമേഹം സങ്കീര്‍ണമാകുമ്പോള്‍ ഒരു പറ്റം ഉപദ്രവ രോഗങ്ങള്‍ പിന്നാലെ കൂടുന്നു. അത് നമ്മുടെ പ്രധാന അവയവങ്ങളായ കരള്‍, ഹൃദയം മസ്തിഷ്‌കം വൃക്ക കണ്ണ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഒരേ ഒരു ചികില്‍ത്സാ ശാസ്ത്രത്തെ മാത്രം അവലംബിക്കാതെ ഒരു സംയോജിത ചികിത്സാ രീതി വഴി പ്രമേഹത്തെ നമുക്കു വരുതിയിലാക്കാം
ആയുര്‍വേദത്തിലെ പ്രമേഹത്തിനുള്ള ഔഷധങ്ങള്‍ രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനു പുറമെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന Degenerative Changes ഗണ്യമായി കുറയ്ക്കുന്നു. എണ്ണ കുറിച്ചുള്ള മസ്സാജുകള്‍,കിഴികള്‍, ധാരകള്‍ എന്നിവ ശരീരത്തിലെ പുകച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ വേദനകള്‍ ഉറക്കക്കുറവ് തുടങ്ങിയവക്ക് പരിഹാരമാണ്
പ്രകൃതി ചികിത്സയിലെ ഹിപ് ബാത്ത് abdominal പായ്ക്കുകള്‍ ,Mud പായ്ക്കുകള്‍,വിശിഷ്ടമായ പ്രത്യേകതരം മസ്സാജുകള്‍, foodറിഫ്‌ലെസൊളോജി, Accupressure തുടങ്ങിയ ചികിത്സാ രീതികള്‍ക്ക് പുറമെ glyceamic index കുറഞ്ഞ ധാന്യങ്ങള്‍ ഫലമൂലാദികള്‍ ഇവയുടെ സവിശേഷമായ മിശ്രണം എന്നിവയിലൂടെ ഗ്‌ളൂക്കോസിന്റെ അളവുകള്‍ കുറയ്ക്കാനും മെറ്റബോളിസം
കൂടാനും സഹായിക്കുന്നു
ഇതിനു പുറമെ യോഗ പരിശീലിക്കുന്നത് ശാരീരികമായ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പ്രാണായാമങ്ങള്‍ മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. പ്രമേഹം മാനസികവും ശാരീരികവുമായ ഒരു തളര്‍ച്ചയിലേക്കു നമ്മെ കൊണ്ട് പോകും അതിനെതിരെ പൊരുതാനുള്ള ആത്മശക്തി കൂട്ടുകയാണ് യോഗ ചെയ്യുന്നത്