ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ പൗണ്ട് മൂല്യം തുടരെ ഇടിയുന്നു. പൗണ്ടിന്റെ മൂല്യം 79 രൂപയിലും താഴെയാണ്. 78 പോലും കിട്ടില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായിരിക്കുന്നതു. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 78 പോലും കിട്ടാത്തത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് ഈ മാസം തന്നെ തുടക്കം കുറിക്കുന്നതോടെ വീഴ്ച ഇനിയും തുടരും. ഡോളറിനെതിരെ 1.21 , യൂറോക്കെതിരെ 1.14എന്നിങ്ങനെയാണ് പുതിയ നിരക്ക്.
മറുവശത്തു രൂപ എല്ലാ കറന്‍സികള്‍ക്കും എതിരെ നേട്ടത്തിലാണ്. ഡോളറിനെതിരെ 65.49 ലെത്തി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റമാണ് രൂപയുടെ മൂല്യമുയരാന്‍ കാരണം. ബ്രക്‌സിറ്റ് ആണ് പൗണ്ടിന് ഇത്ര വലിയ തിരിച്ചടി സമ്മാനിച്ചത്.