ലണ്ടന്‍ : ബ്രിട്ടനില്‍ തൂക്കു സഭ വരുമെന്ന എക്‌സിറ്റ്‌പോളുകള്‍ പുറത്തു വന്നതിന് പിന്നാലെ പൗണ്ടിന് വന്‍ വിലത്തതകര്‍ച്ച. പ്രധാനകറന്‍സികള്‍ക്കെതിരെ വീണു. രൂപയ്ക്കെതിരെ രണ്ടു പോയിന്റ് ഇടിഞ്ഞു 81 ലെത്തി. യൂറോക്കെതിരെ 1.13 എന്ന നിലയിലായി. ഡോളറുമായുള്ള വിനിമയം 1.26 ആണ്. എക്‌സിറ്റ്‌പോളുകള്‍ ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ പൗണ്ടിന്റെ സ്ഥിതി മോശമാവുകയായിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വം പൗണ്ട് മൂല്യത്തെയും സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.
രാഷ്ട്രീയ സ്ഥിരത നേടി സമ്പദ് വ്യവസ്ഥ ശക്തമാകുന്നതിനിടെയായിരുന്നു കാമറൂണിന്റെ ഹിത പരിശോധന എന്ന മണ്ടന്‍ തീരുമാനം. ബ്രക്‌സിറ്റ് ഫലം വന്നതോടെ പൗണ്ട് 25 പോയിന്റിന്റെ ഇടിവ് നേരിട്ടു. സാമ്പത്തിക തിരിച്ചടിയുമുണ്ടായി. കാമറൂണിന് പ്രധാനമന്ത്രിപദം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന മണ്ടന്‍ തീരുമാനം തെരേസ മേയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു.