3 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു വേണ്ടി തുടക്കമിട്ട സ്ത്രീശാക്തീകരണ പദ്ധതിയായ ബോബി ബസാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോ ബോബി ചെമ്മണൂര്‍ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഇന്ത്യയില്‍ 2900 ബോബി ബസാറുകള്‍ ആരംഭിക്കുന്ന ബൃഹത് പദ്ധതിയാണ് ഇത്. മുതല്‍മുടക്കില്ലാതെ പാര്‍ട്ണര്‍മാരായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവസരവും പരിശീലനവും നല്‍കി അവര്‍ക്കു തന്നെ ലാഭം വീതിച്ചു കൊടുത്തുകൊണ്ട് സ്ത്രീശാക്തീകരണം നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയാണ് ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ സംസാരിച്ചത്.