മലയാളികളുടെ സ്വര്‍ണ്ണ ഭ്രമം മറ്റുള്ളവരിലേക്കും വ്യാപിച്ചപ്പോള്‍ പോയവര്‍ഷവും സ്വര്‍ണ്ണ വില്‍പ്പന കുത്തനെ കൂടി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ മൊത്തം മൂല്യം 191,320 കോടി രൂപയാണ്. 2016 ലെ 179,940 കോടി രൂപയെക്കാള്‍ 9 ശതമാനം അധികം.
മൊത്തം വിലപനയില്‍ 562.7 ടണ്ണും ആഭരണങ്ങളാണ്. നിക്ഷേപം എന്ന രീതിയില്‍ വില്പന നടന്നത് 164.2 ടണ്ണാണെന്ന് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മൊത്തം സ്വര്‍ണ്ണ വില്പന 727 ടണ്‍ ആയി ഉയര്‍ന്നു. 2016 നെ അപേക്ഷിച്ച് 9.1 ശതമാനം വളര്‍ച്ചയാണ് വില്പനയില്‍ രേഖപ്പെടുത്തിയത്, 666 ടണ്‍ സ്വര്‍ണ്ണമാണ് 2016 ല്‍ വിറ്റഴിക്കപ്പെട്ടത്.
2017 ല്‍ സ്വര്‍ണ ഇറക്കുമതി 59 ശതമാനം വര്‍ധിച്ചു 888 ടണ്ണായി. 2016 ലെ മൊത്തം ഇറക്കുമതി 558 ടണ്‍ മാത്രമായിരുന്നു. ഈ വര്‍ഷം ഡിമാന്റില്‍ നല്ല വര്‍ധന ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ . 700 നും 800 നുമിടക്ക് ടണ്ണിന്റ്റെ വിലാപന നടക്കുമെന്നാണ് പ്രതീക്ഷ. വിവാഹ സീസണ്‍ ആയതോടെ സ്വര്‍ണ്ണവിലയും വില്‍പ്പനയും കൂടിയിരിക്കുകയാണ്.