ആരോഗ്യം

മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം


മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തായി കാന്‍സര്‍ മാറുകയാണ്.
എന്നാല്‍ അരിയാഹാരം ശീലമാക്കിയ മലയാളികള്‍ക്ക് ശുഭ സൂചനയുമായി പുതിയ പഠന റിപ്പോര്‍ട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ത്വാന്‍ , മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ഈ സവിശേഷത കണ്ടെത്തിയത്.


മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററും റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയവും (ഐ.ജി.കെ.വി) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.


ഐ.ജി.കെ.വിയിലെ വിത്തുബാങ്കില്‍ നിന്നാണ് പഠനത്തിനായി ശേഖരിച്ചത്. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ സാധാരണ കോശങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാന്‍ ഈ അരികള്‍ക്ക് കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ശര്‍മ്മ പറഞ്ഞു. ഈ മൂന്ന് ഇനങ്ങളില്‍ ലൈച്ചയ്ക്കാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവ് ഉള്ളത്.


ഗത്വാന്‍ ഇനത്തില്‍ പെട്ട അരിയ്ക്ക് കാന്‍സറിനു പുറമെ ആര്‍ത്രിറ്റിസിനെയും പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ ഗ്രാമീണര്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കായി ലൈച്ച ഇനത്തിലുള്ള അരി ഉപയോഗിക്കാറുണ്ട്. ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ കീഴിലുള്ള ബയോ സയന്‍സ്‌ ഗ്രൂപ്പ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ വി.പി. വേണുഗോപാലന്റെ നേതൃത്വത്തിലായിരുന്നു ഇതുസംബന്ധിച്ച ഗവേഷണം നടന്നത്‌.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions