ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ശ്രുംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലണ്ടനില്‍ പുതിയ സബ്സിഡിയറി ബാങ്ക് തുറന്നു. എസ് ബി ഐ(യു. കെ) എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥപനത്തിന്റെ പ്രാഥമിക മൂലധനം 225 മില്യണ്‍ പൗണ്ടാണ്. ഇംഗ്ലണ്ടില്‍ റീറ്റെയ്ല്‍ ബാങ്കിങ്ങിന് മാത്രമായി ഡിവിഷന്‍ തുറക്കുന്ന ആദ്യത്തെ വിദേശ ബാങ്കാണ് എസ് ബി ഐ.
ഇംഗ്ലണ്ടിലെ എല്ലാ എസ്ബിഐ ശാഖകളും എസ് ബി ഐ യു. കെയുടെ കീഴിലാക്കും. എസ് ബി ഐയുടെ വിദേശ വിഭാഗം എന്നതില്‍ നിന്ന് മാറി പ്രത്യേക ബാങ്കായി പുതിയ സ്ഥാപനം പ്രവര്‍ത്തിക്കും. ഒരു ലോക്കല്‍ ബാങ്ക് എന്ന നിലയിലേക്ക് ഉയര്‍ന്ന ഇന്ത്യക്കാര്‍ക്കും വിദേശ പൗരന്മാര്‍ക്കും എല്ലാ ബാങ്കിങ് സേവനങ്ങളും നല്‍കുന്ന വിധത്തിലായിരിക്കും പുതിയ ബാങ്ക് പ്രവര്‍ത്തിക്കുക എന്നു എസ് ബി ഐ(യു.കെ) റീജിയണല്‍ ഹെഡ് സഞ്ജീവ് ചദ്ദ പറഞ്ഞു.
യുകെ യൂറോപ്യന്‍ യൂണിന്റെ പുറത്തു പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് എസ് ബി ഐ(യു.കെ) രംഗപ്രവേശം.