തൃശൂര്‍ : കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയ്ക്ക് തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‍ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടര്‍ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികള്‍ രൂപകല്‍പ്പന ചെയ്ത ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തു.
ഡോ. ബോബി ചെമ്മണൂരാണ് അമിഗോസ് ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയുടെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്നത്. ഫുട്‍ബോള്‍ താരങ്ങള്‍ക്കു ബൂട്ടും ജഴ്‌സിയും ഡോ. ബോബി ചെമ്മണൂര്‍ സമ്മാനിച്ചു.