രൂപയ്ക്ക് വന്‍ വീഴ്ച , ഒരു ഡോളറിനെതിരെ 69; പൗണ്ടിനെതിരെ 90
രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡ് നിലവാരമായ 69 .10 ലേക്ക് ഇടിഞ്ഞു. ഇതാദ്യമായാണ് ഡോളര്‍ വില 69 രൂപ എന്ന കടമ്പ ഭേദിക്കുന്നത്. ഓഹരി വിപണിയിലും ഇടിവോടെയായിരുന്നു ഇന്ന് വ്യാപാരത്തിന്റെ തുടക്കം.
68 .87 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യം തകര്‍ച്ച നേരിടുന്നതിന് പുറമെ ലോക വിപണിയില്‍ എണ്ണ വില കൂടുന്നതു ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടുതല്‍ രൂക്ഷമാകും.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നവംബറോടെ പൂര്‍ണ്ണമായും നിര്‍ത്തണമെന്ന അമേരിക്കയുടെ അന്ത്യശാസനമാണ് ക്രൂഡ് ഓയില്‍ വില കയറുന്നതിന് കാരണമായത്.
അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയത് മൂലം ഡോളറിന് ആവശ്യം കൂട്ടിയിട്ടുണ്ട്. നിക്ഷേപ സ്ഥാപനങ്ങള്‍ ഡോളറിലേക്ക് നിക്ഷേപം മാറ്റുന്നതാണ് ഇതിനു കാരണം. ഡോളറിന്റെ ഡിമാന്‍ഡ് ആഗോള തലത്തില്‍ ഉയര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു.
പൗണ്ടിന്റെ മൂല്യം അല്പം ഉയര്‍ന്നു 90.17 ല്‍ എത്തിയിട്ടുണ്ട്. ഏപ്രിലില്‍ പൗണ്ട് മൂല്യം 94 പിന്നിട്ടിരുന്നു.