തൃശൂര്‍ - ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും
സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ്
പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ
ഉദ്ഘാടനം അങ്കമാലി ആഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 8 നു
ഉച്ചക്ക് രണ്ടു മണിക്ക് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍
നിര്‍വഹിക്കും. ഫിജികാര്‍ട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ്
താരം തമന്ന നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാപരിപാടികള്‍
അരങ്ങേറും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ.ബോബി
ചെമ്മണൂരാണ് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ .
ദുബായില്‍ ആരംഭിച്ച ഫിജികാര്‍ട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇ യില്‍ വന്‍ തോതില്‍ ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുക്കാനായി. ഇതിന്റെ ചുവടു
പിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കു പുറമേ
മലേഷ്യ, നേപ്പാള്‍ , യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‍പ്പെടെ
ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം വ്യാപിപ്പിക്കും.
വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാര്‍ട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈല്‍ ആപും ലഭ്യമാണ്. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്താണ് ഫിജികാര്‍ട്ട്.കോമിലൂടെ
വിപണനം ചെയ്യുന്നത്. മാര്‍ക്കറ്റിംഗില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ
വിവരങ്ങളും ബാങ്ക് അക്കൗണ്ടും നല്കിക്കൊണ്ട് വെബ്‌സൈറ്റില്‍ പാര്‍ട്ണര്‍
സ്റ്റോറുകള്‍ ആരംഭിക്കാം. പാര്‍ട്ണര്‍ സ്‌റ്റോര്‍ വഴി വില്‍ക്കപ്പെടുന്ന
സാധനങ്ങളുടെ ലാഭ വിഹിതം നേടുന്നതിനോടൊപ്പം പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമക്ക്
തന്റെ സ്റ്റോര്‍ വഴി കൂടുതല്‍ ആളുകളെ ഫിജികാര്‍ട്ട്.കോം പാര്‍ട്ണര്‍മാരാക്കി
മാറ്റാനും കഴിയും. ഇവരുടെ സ്റ്റോറുകള്‍ വഴി നടക്കുന്ന കച്ചവടത്തിനും മെയിന്‍
സ്‌റ്റോര്‍ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും.