ബിസിനസ്‌

'കാരുണ്യവും കരുതലും' മാരത്തോണ്‍ ഡോ ബോബി ചെമ്മണൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

എരമംഗലം: കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാരുണ്യവും കരുതലും' എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു. വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാരത്തോണ്‍ 812 കിലോമീറ്റര്‍ റണ്‍ യൂണിക്ക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാളിയത്തേല്‍ അധ്യക്ഷനായിരുന്നു. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റര്‍, വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍, പെരുമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ സ്വാഗതവും പി കെ സുബൈര്‍ നന്ദിയും പറഞ്ഞു. മാരത്തോണ്‍ എരമംഗലം, വെളിയങ്കോട്, പാലപ്പെട്ടി വഴി വന്നേരിയില്‍ അവസാനിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വെളിയാറ്റൂര്‍ നിര്‍വഹിച്ചു. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കാന്‍സര്‍ കിഡ്‌നി ഹൃദ്രോഗികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടര്‍ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമാണ് കാരുണ്യവും കരുതലും പദ്ധതി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions