ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

പ്രളയകാലത്ത് കൈമെയ്യ് മറന്ന് സ്വന്തം ജീവന്‍പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയ വണ്‍ ചാനലും സംയുക്തമായി തൃശ്ശൂരില്‍ നടത്തിയ ഹോണറിംഗ് ഹീറോസ് എന്ന പരിപാടിയിലൂടെ ആദരിച്ചു. മീഡിയ വണ്‍ സി.ഇ.ഒ എം. അബ്ദുള്‍ മജീദ് അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം, അതിജീവനം ജില്ലാ കോഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബോബി ചെമ്മണൂര്‍, സാജു മുലന്‍, കലാഭവന്‍ സതീഷ്, നടി മായാമേനോന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് തരകന്‍ എന്നിവര്‍ സംസാരിച്ചു.


പൂമല ഡി.ടി.പി.സി കെയര്‍ടേക്കര്‍ രഞ്ജിനി, മുരുകന്‍, വിജയന്‍, മുഹമ്മദ് ബിസ്മില്ല, ഐ.ആര്‍. ഡബ്ല്യു വളന്റിയര്‍ ഷിഹാബുദ്ദീന്‍ ചിറ്റൂര്‍, അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ഹോര്‍മിസ് തോട്ടക്കര, സി.ഐ. പി.ആര്‍ ബിജോയ് (തീരദേശ പോലീസ്), ജില്ലാ ഫയര്‍ ഓഫീസര്‍ അശ്‌റഫ് അലി, ചാലക്കുടി, മാള ഫയര്‍ ഓഫീസര്‍മാരായ ജോയി, ഡിബിന്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങി തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ നിരവധി രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു. മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് സ്വാഗതവും തൃശ്ശൂര്‍ റിപ്പോര്‍ട്ടര്‍ കെ. ജയേഷ് നന്ദിയും പറഞ്ഞു. കൊച്ചിയില്‍ വെച്ച് സെപ്റ്റംബര്‍ 26 നും കോഴിക്കോട് സെപ്റ്റംബര്‍ 28 നും ഹോണറിംഗ് ഹീറോസ് പരിപാടി നടത്തുന്നതാണ്.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions