ബിസിനസ്‌

രൂപ കൂപ്പുകുത്തി; ഡോളര്‍ റെക്കോഡ് നിരക്കില്‍ , പൗണ്ടിനും മുന്നേറ്റം, പ്രവാസികള്‍ക്ക് നേട്ടം

വിദേശ വിനിമയത്തില്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയില്‍ . യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ റെക്കോഡ് വീഴ്ചയിലാണ്. ബുധനാഴ്ച ഡോളര്‍ ഒന്നിന് 73.31 രൂപ നിരക്കിലെത്തി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന സംശയങ്ങളും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
രൂപക്കെതിരെ പൗണ്ട് മൂല്യം 95 പിന്നിട്ടു. 95.28 ആണ് വിനിമയ നിരക്ക്. വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍ .

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.


ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായ ഇരുപതിനു മുകളിലെത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്.

നാട്ടില്‍ വലക്കയറ്റം അടക്കുമുള്ള കാര്യങ്ങളുണ്ടാകുമ്പോള്‍ പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.യൂറോയ്ക്കെതിരെയും (84.88) രൂപയ്ക്കു മോശം നിലയാണ്.


ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.


പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions