ഡോ ബോബി ചെമ്മണൂര്‍ യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളും നിറഞ്ഞ് വൃത്തിഹീനമായ കോഴിക്കോട് സൗത്ത് ബീച്ചും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാവിലെ 6 മണിയ്ക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തി പത്തുമണിയോടെ പൂര്‍ത്തിയായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടി .