ഫോബ്‌സ് പുറത്തിറക്കിയ അതി സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി (ആസ്തി 35,036 കോടി രൂപ). ആര്‍പി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത് (ആസ്തി 28,766 കോടി രൂപ). മൂന്നാം സ്ഥാനം ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിക്ക് (18,808 കോടി രൂപയുടെ ആസ്തി)
ഗള്‍ഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത് (32,241 കോടി). രവിപിള്ളയ്ക്കാണ് മൂന്നാം സ്ഥാനം. സമ്പന്ന ഇന്ത്യക്കാരില്‍ ഒന്നാമന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി (3,48,800 കോടി). രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി). ഇന്ത്യക്കരില്‍ 26-ാം സ്ഥാനത്താണ് യൂസഫലി. പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയ്ക്ക് തൊട്ടുതാഴെയാണ് യൂസഫലിയുടെ സ്ഥാനം. പട്ടികയില്‍ 33-ാം സ്ഥാനത്താണ് രവി പിള്ള.
മലയാളികളില്‍ ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്ത് (15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ജി. ജോര്‍ജ്(14,383 കോടി). വി.പിഎസ് ഹെല്‍ത്ത് കെയര്‍ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിനാണ് ആറാം സ്ഥാനം (11,359 കോടി). ഗള്‍ഫിലെ സമ്പന്നരില്‍ എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഉടമ ബി.ആര്‍ ഷെട്ടിയാണ് (27,281കോടി) നാലാംസ്ഥാനത്ത്.