ആഴ്ചകളായി മുന്നേറിക്കൊണ്ടിരുന്ന പൗണ്ട് മൂല്യം ഇടിവില്‍ . ബ്രക്‌സിറ്റ് അനിശ്ചിതത്വവും തെരേസ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയും ആണ് മൂന്നക്കത്തിലേയ്ക്ക് കുതിയ്ക്കുകയായിരുന്ന പൗണ്ടിനു തിരിച്ചടിയായത്. കഴിഞ്ഞയാഴ്ച രൂപക്കെതിരെ 97 പൗണ്ട്
ഇന്ന് 95 ലേക്ക് വീണു.ദിവസങ്ങള്‍ക്കകം മൂല്യം വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍ . ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വവും യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കാനാവാത്തതും പൗണ്ടിനെ ഒടുവില്‍ ബാധിച്ചു. വരും ദിവസങ്ങളിലും മൂല്യം കുറയാനുള്ള സാധ്യതയുണ്ട്.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.