വാട്‌സാപ്പ് ഇന്ത്യയുടെ പുതിയ മേധാവിയായി അഭിജിത് ബോസിനെ നിയമിച്ചു. ഇന്ത്യക്ക് പ്രത്യേകമായുള്ള ആദ്യ വാട്‌സാപ്പ് സംഘത്തിന് തുടക്കമിടുകയാണ് അഭിജിത്തിന്റെ ചുമതല. ഇത്രയും നാള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇത്രയും നാള്‍ വാട്‌സാപ്പിന്റെ ഇന്ത്യന്‍ സേവനവും നിയന്ത്രിച്ചിരുന്നത്.
ഇന്ത്യന്‍ മൊബൈല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവനദാതാക്കളായ എസ്രാടാപ്പിന്റെ സിഇഒയും സഹസ്ഥാപകനുമാണ് അഭിജിത്. സന്ദേശക സേവനദാതാക്കളോട് പ്രാദേശികമായി ടീമിനെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കമ്പനി ഇത്തരത്തില്‍ ഒന്ന സ്ഥാപിക്കുവാന്‍ തയ്യാറാകുന്നത്.
രാജ്യത്തെ വാട്‌സാപ്പ് ബിസിനസ് ആപ്പ് വന്‍കിട വ്യവസായങ്ങള്‍ക്കായുള്ള ബിസിനസ് എപിഐ എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്. ഇതിന് പുറമെ വാട്‌സാപ്പ് സ്റ്റാറ്റസ് വഴി പരസ്യം നല്‍കാനുള്ള പദ്ധതി നടപ്പിലാക്കുന്നതും ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ വാട്‌സാപ്പിന്റെ വ്യവസായം മെച്ചപ്പെടുത്തല്‍ അഭിജിത്തിന്റെ പ്രധാന ചുമതലയാണ്.