ബിസിനസ്‌

ബ്രക്‌സിറ്റ് കരാര്‍ ഇന്ന് പാര്‍ലമെന്റില്‍ ; പൗണ്ട് വീണു, നാട്ടിലേയ്ക്ക് പണം അയക്കുന്നവര്‍ക്കു നഷ്ടം


ലണ്ടന്‍ : യുകെയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ ബ്രക്‌സിറ്റ് കരാര്‍ ഇന്ന് പാര്‍ലമെന്റില്‍ . ഒരാഴ്ച ഇനി ചൂടേറിയ ചര്‍ച്ചയായിരിക്കും. കരാര്‍ വോട്ടിനിട്ട് തള്ളുമെന്ന പ്രചാരണവും സര്‍ക്കാര്‍ വീഴുമെന്ന ശക്തമായിരിക്കെ പൗണ്ട് മൂല്യം ഇടിഞ്ഞു. രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം 88 ലെത്തി. 89 ഉണ്ടെങ്കിലും അതിലും താഴ്ത്തിയാണ് ഇടപാട് നടക്കുന്നത്. ബ്രക്‌സിറ്റ് കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. ഇതോടെ നാട്ടിലേയ്ക്ക് പണം അയക്കുന്നവര്‍ക്കു നഷ്ടം ആണ്. പണമൊഴുക്ക് കുറയുകയും ചെയ്തു.


ബ്രക്‌സിറ്റ് അനിശ്ചിതത്വവും തെരേസ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയും ആണ് പൗണ്ടിനു തിരിച്ചടിയായത്. സമീപകാലത്തെ രൂപക്കെതിരെ 97 പൗണ്ട് വരെ എത്തിയിരുന്നു. മൂല്യം വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍ . അതിനിടേയ്ക്കാണ് പുതിയ കരാറും അതിനെതിരെ എതിര്‍പ്പും ശക്തമായത്. ഒപ്പം ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും സജീവമാണ്.



ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.



ബ്രക്‌സിറ്റ് ഡീലിന്മേല്‍ 11ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ ഫലം പ്രവചനാതീതം ആണ്. ഡീല്‍ കോമണ്‍സില്‍ പരാജയപ്പെട്ടാല്‍ തെരഞ്ഞെടുപ്പിനാണു സാധ്യത. നിലവില്‍ ഡിയുപിയുടെ കാരുണ്യം കൊണ്ടാണ് തെരേസ മേ ഭരിക്കുന്നത്. കഴിഞ്ഞ തവണ എസ്എന്‍പിക്കു തിരിച്ചടിയുണ്ടായതാണ് തെരേസ മേക്കു നേട്ടമായത്.


തെരേസ മേയുടെ ബ്രക്‌സിറ്റ് കരാറില്‍ എതിര്‍പ്പ് രേഖപ്പെടുത്തി യൂണിവേഴ്‌സിറ്റീസ് & സയന്‍സ് സെക്രട്ടറി സാം ഗിമിയ രാജിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് പദ്ധതിയോടു വിയോജിച്ചു അടുത്തിടെ രാജിവക്കുന്ന ഏഴാമത്തെ മന്ത്രിയാണ് സാം ഗിമിയ. ഡൊമിനിക് റാബ്, എസ്‌തെര്‍ മക്വേ, സുവെല്ല ബ്രേവര്‍മാന്‍, റാമില്‍ ജയവര്‍ദ്ധനെ, റെഹ്മാന്‍ ചിസ്തി, ശൈലേഷ് വരാ എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു. ഫ്രണ്ട് ബെഞ്ചില്‍ നിന്നും വീണ്ടും രാജി ഉണ്ടായത് വോട്ടെടുപ്പിന് മുമ്പ് കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന സൂചനയാണ്.
എന്നാല്‍ താന്‍ തയ്യാറാക്കിയിരിക്കുന്ന ഡീലിലൂടെ എംപിമാരുടെ മണ്ഡലങ്ങളില്‍ ജോലിയും ജീവിക്കാനുളള സാഹചര്യങ്ങളും സുരക്ഷയും വര്‍ധിക്കുമെന്നാന്ന് തെരേസ പറയുന്നത്. ഇതിന്റെ ഗുണം എത്രത്തോളമാണെന്നു ചിന്തിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ഡീല്‍ പരാജയപ്പെടുത്തിയാല്‍ രാജ്യത്ത് കടുത്ത വിഭാഗീയതയും അനിശ്ചിതത്വവും ഉണ്ടാവുമെന്നാണ് തെരേസ മുന്നറിയിപ്പേകുന്നത്.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions