ചെന്നൈ ; സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ചെന്നൈ അണ്ണാ നഗര്‍ ഷോറൂമിന്റെ ഉത്ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാവിലെ 10.30ന് , 812 കിമി, റണ്‍ യുണിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഡോ ബോബി ചെമ്മണൂരും പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം വിജയ് സേതുപതിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. എസ് ആര്‍ വിജയകുമാര്‍ (എംപി സെന്‍ട്രല്‍ ചെന്നൈ), എം മോഹന്‍ (എംഎല്‍എ -അണ്ണാനഗര്‍) ഗോകുല ഇന്ദിര (മുന്‍മന്ത്രി, ആര്‍ ഗണേഷ് (എംഎല്‍എ ഊട്ടി, എഎസ്പി ഝാന്‍സി റാണി (പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.
BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിങ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉത്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ ലഭിക്കുന്നു. ഉത്ഘാടനം പ്രമാണിച്ച് ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് അമ്പത് ശതമാനം വരെ ഡിസ്‌ക്കൗണ്ട്, സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ പറഞ്ഞു.
ഉദ്ഘാടന വേളയില്‍ ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുള്ള ധന സഹായം വിതരണം ചെയ്യുന്നു. ആരോരുമില്ലാതെ വഴിയരികില്‍ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നല്‍കി ജീവിതാന്ത്യം വരെ പോറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്ന നിരവധി പവര്‍ഹോമുകള്‍ക്ക് പുറമേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവന പരിപാടികളും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനത്തിനായി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്ക് തങ്കമെഡല്‍ നല്‍കി ആദരിക്കല്‍, സൗജന്യ അരിവിതരണം, നേത്ര ചികിത്സാ ക്യാമ്പ്, സമൂഹ വിവാഹം, കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം ,ഭവന നിര്‍മ്മാണം തുടങ്ങിയ സാമൂഹ്യ സേവനകള്‍ക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭ വിഹിതത്തില്‍ ഒരു നിശ്ചിത ശതമാനം സ്ഥിരമായി വിനിയോഗിച്ചു വരുന്നു. കൂടാതെ ബോബി ഫാന്‍സ്, അസോസിയേഷന്‍ വഴിയും ബോബി ഫ്രന്റ്‌സ് ബ്ലഡ് ബാങ്ക് വഴിയും ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ജീവനക്കാര്‍ വഴിയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടര ലക്ഷം പേര്‍ അടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ഫോറം അനവധി രോഗികള്‍ക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു.