അമിതവണ്ണത്തിനെയും ഹൃദ്രോഗത്തിനെയും പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത് വെണ്ണയുടെയും മൃഗകൊഴുപ്പിന്റെയും ഉപയോഗ നിയന്ത്രണമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഈ ഉപദേശം തെറ്റാണെന്നു വ്യക്തമാക്കുകയാണ് എന്‍എച്ച്എസിലെ ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ അസീം മല്‍ഹോത്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബഹിഷ്കരിക്കേണ്ടത് വെണ്ണയും മൃഗകൊഴുപ്പുമല്ല, മറിച്ചു സസ്യ എണ്ണകളാണ്. അതിലടങ്ങിയ കെമിക്കലുകളും മറ്റും ആരോഗ്യത്തിനു ഹാനികരമാണ്. വെണ്ണയില്‍ അമിതവണ്ണത്തിനു കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന കണ്ടെത്തല്‍ തെറ്റാണെന്നും ആരോഗ്യത്തിനു ഉത്തമമാണ് വെണ്ണയെന്നും അദ്ദേഹം പറയുന്നു. തെളിവുകളുടെ അഭാവത്തിലാണ് ലോകാരോഗ്യ സംഘടന അത്തരമൊരു ഉപദേശം ദശാബ്ദങ്ങള്‍ക്കു മുമ്പ് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് അടിയന്തരമായി പുനഃപരിശോധിച്ചു തിരുത്തണം.
തന്റെ അഭിപ്രായത്തില്‍ , സോയാബീന്‍ , സണ്‍ ഫ്‌ളവര്‍ , സാഫ് ഫ്‌ളവര്‍ ഓയിലിനൊക്കെ പകരം വെണ്ണയാണ് ഉത്തമം എന്നതാണ്. ഇത്തരം എണ്ണകളുടെ ഉപയോഗമാണ് ആരോഗ്യത്തിനു ദോഷകരം. ഇവയില്‍ ഉയര്‍ന്ന ലവിലുള്ള കെമിക്കലുകളും ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ കാന്‍സറിനും ഡിമെന്‍ഷ്യയ്ക്കും ഹൃദ്രോഗത്തിനും വഴിവയ്ക്കുന്നവയാണ്. എന്ന ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ്സ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ ലെവലിനും അപ്പുറമാണ്. പക്ഷെ വെണ്ണയ്ക്കും മൃഗകൊഴുപ്പിനും പകാരമായി സംഘടന ശുപാര്‍ശ ചെയ്യുന്നത് ഇത്തരം എണ്ണകളാണ്. അത് തിരുത്തണമെന്നും പുതുവര്‍ഷം ആരോഗ്യകരമായിരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.