ബിസിനസ്‌

48 എംപിയുടെ കിടിലന്‍ ക്യാമറയുമായ് സ്മാര്‍ട്ട്ഫോണ്‍



ലോകത്ത് തന്നെ ആദ്യമായി 48 മെഗാ പിക്സല്‍ ക്യാമറയുമായ് എത്തിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍വ്യൂ 20 ജനുവരി അവസാനം ഇന്ത്യയിലേക്കും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍വ്യൂ 20 യെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ജനുവരി 22ന് പാരീസില്‍ വച്ച് ആഗോളതലത്തില്‍ തന്നെ ഹോണര്‍വ്യൂ 20 യെ പരിചയപ്പെടുത്തിയ ശേഷം ഇത് ആമസോണ്‍ ഇന്ത്യ വഴി ഇന്ത്യയിലേക്കും എത്തും.


സോണി IMX586 സെന്‍സറോട് കൂടിയ 48 എം പി ക്യാമറയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒപ്പം 25എം.പി സെല്‍ഫി ക്യാമറയുമുണ്ട്.


6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, കീറിന്‍ 980 എ.ഐ. ചിപ്പ് സെറ്റ് ഇതിന്റെ പ്രവര്‍ത്തന വേഗത നിയന്ത്രിക്കും.പരമാവധി 256 ജിബി ഫോണ്‍മെമ്മറിയാണ് ഉണ്ടാവുക.സ്റ്റോറേജ് ഉയര്‍ത്താനുള്ള സ്ലോട്ട് ഉണ്ടാവില്ല. 4000 mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.ആന്‍ഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള മാജിക് യു.ഐ. 2.0 യിലാണ് ഹോണര്‍ വ്യൂ 20 യുടെ പ്രവര്‍ത്തനം.

ഇതിന്റെ ഇന്ത്യയിലെ വില ഔദ്യോഗികമായ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് വിപണിയിലെ വിലയനുസരിച്ച് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യു 20 ക്ക് 30,400 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യു 20 ക്ക് 35,500 രൂപയുമായിരിക്കും വില.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions