ദേശീയം

ദളിത് യുവാവിനെ പ്രണയിച്ചു; മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന് പത്തൊമ്പതുകാരിയായ മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്. നെയ്ത്ത് തൊഴിലാളിയായ രാജ്കുമാര്‍ (43), ഭാര്യ ശാന്തി (32)എന്നിവരാണ് മകള്‍ രമ്യ ലോഷിനിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രമ്യയേയും ഇവരോടൊപ്പം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നാണ് രമ്യയുടേത് കൊലപാതകമായിരുന്നു എന്ന് കണ്ടത്തിയത്. അയല്‍ വാസികളാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ വീടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് രമ്യയുടെത് ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നുണ്ടായ മരണമാണെന്ന് തെളിഞ്ഞത്. മരണം അറിഞ്ഞ് രമ്യയുടെ കാമുകന്‍ മരണവീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ പ്രണയിച്ചത് രമ്യയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
ഇയാള്‍ ബസ് ജീവനക്കാരനാണ്. അതേസമയം യുവാവിന്റേയും രമ്യയുടേയും പ്രണയത്തെ ചൊല്ലി കഴിഞ്ഞ ദിവസംവീട്ടില്‍ വഴക്ക് നടന്നിരുന്നതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.ഇതിനിടെ രമ്യ കൊല്ലപ്പെടുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. സേലത്തെ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രമ്യ.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions