ലഖ്നൗ: എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. അതേ സമയം സ്ഥാനാര്‍ത്ഥിത്വം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്ലെന്നാണ് സംശയം
രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ സംഭവം വിവാദമാക്കി ബി.ജെ.പി.യും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് നിഷേധിക്കാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്ക് നാല് പാസ്പോര്‍ട്ടുകളുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റില്‍ റൗള്‍ വിന്‍സി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഒരു വിഷയത്തില്‍ അദ്ദേഹം പരാജയപ്പെട്ടതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു