ദേശീയം

പൂട്ടിക്കിടന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ ഏഴുവയസ്സുകാരി കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം !

ഹൈദരാബാദ്: പൂട്ടിക്കിടന്ന അയല്‍വീടിന്റെ കുളിമുറിയില്‍ കുടുങ്ങിയ ഏഴു വയസ്സുകാരി അഞ്ചു ദിവസത്തിനു ശേഷം രക്ഷപ്പെട്ടു. കുളിമുറിയില്‍ കുടുങ്ങിയ സമയത്ത് പച്ചവെള്ളം മാത്രം കുടിച്ചാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയത്. തെലുങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലിലാണ് സംഭവം.

ഈ മാസം 20ന് വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരിയായ അഖില കാല്‍വഴുതി കുളിമുറിയില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെയാണ് താഴേക്ക് വീണത്. പേടിച്ച കുട്ടി രക്ഷക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.
കുട്ടിയെകാണാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം അയല്‍വാസികള്‍ തിരികെ എത്തിയപ്പോഴാണ് ബോധമില്ലാതെ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. കുളിമുറിയിലെ പൈപ്പ് വെള്ളം മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ കുട്ടി സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions