ദേശീയം

അഭയ കേന്ദ്രത്തിലെ പതിനൊന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടി

ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ ബ്രിജേഷ് താക്കൂറും അനുയായികളും ചേര്‍ന്ന് 11ഓളം പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് സിബിഐ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി. ഇതിന് കരുത്തേകുന്ന തരത്തില്‍ അഭയകേന്ദ്രത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ എല്ലുകളുടെ കെട്ടുകള്‍ കണ്ടെത്തിയതായും സിബിഐ പറഞ്ഞു.
എല്ലാവരെയും ലൈംഗീക പീഡനത്തിന് ഇരയാക്കിയ ശേഷം താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പീഡനത്തിന് ഇരയായ മറ്റ് പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 11 പെണ്‍കുട്ടികളുടെ പേരുകള്‍ ഉയര്‍ന്നു വന്നത്.
എല്ലാവരെയും ലൈംഗീക പീഡനത്തിന് ഇവയാക്കിയ ശേഷം താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സിലിങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തു വന്നത്. ഏഴിനും 18നും ഇടയില്‍ പ്രായമുള്ള സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി.
മയക്കു മരുന്ന കലര്‍ത്തിയ ഭക്ഷണമാണ് ദിവസവും ലഭിച്ചിരുന്നത്. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂര്‍ണ്ണ നഗ്‌നരാക്കിയാണ് മിക്ക ദിവസങ്ങളിലും കിടത്തിയിരുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഊഴം അനുസരിച്ചായിരുന്നു പീഡനത്തിനായി ഓരോരുത്തരെ മുറിയിലേയ്ക്ക് പറഞ്ഞയയ്ക്കുന്നതെന്നും ഇവര്‍ കോടതിയ്ക്കു മുന്നില്‍ വെളിപ്പെടുത്തി
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions