ദേശീയം

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി; സുപ്രീം കോടതിക്കുമുന്നില്‍ പ്രതിഷേധം; നിരോധനാജ്ഞ

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി തള്ളിയതിന് പിന്നാലെ കോടതിക്ക് മുന്‍പില്‍ പ്രതിഷേധം ശക്തം. യുവതിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാതി തള്ളിയതെന്നാണ് വനിതാ സംഘടനകളും അഭിഭാഷകരും വ്യക്തമാക്കിയത്. ഇവര്‍ സുപ്രീം കോടതിയുടെ മുന്‍പില്‍ പ്രതിഷേധവുമായി എത്തിയതോടെ കോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്ത് മണ്ഡി മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് വിവരം.
ജസ്റ്റീസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയാണ് പരാതി തള്ളിയത്. സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. സുപ്രീം കോടതി ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. നീതി ലഭിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി ബഹിഷ്‌കരിച്ചശേഷം നടപടിയുമായി മുന്നോട്ടുപോയാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍കൂടി അടങ്ങുന്ന സമിതി ചീഫ് ജസ്റ്റിസിന് ക്ലീന്‍ചിറ്റ് നല്‍കിയത്. സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയില്ലെന്നും അറിയിച്ചു.
ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ സുപ്രീംകോടതി ജീവനക്കാരി പരാതി നല്‍കിയത്. ആരോപണത്തെ തുടര്‍ന്ന് അടിയന്തര സിറ്റിങ് നടത്തിയ സുപ്രീംകോടതി, യുവതിയുടെ ആരോപങ്ങള്‍ അന്വേഷിക്കാന്‍ രണ്ട് വനിതാ അംഗങ്ങളടക്കം 3 അംഗ അന്വേഷണ സമിതിയെ നിയമിച്ചു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions