ദേശീയം

ഇന്ത്യ നടത്തിയ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പട്ടു; തെളിവുകളുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ തീവ്രവാദ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ തെളിവുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തതക. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 130നും 170നും ഇടയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരണവുമായി ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റായ ഫ്രാന്‍സെസ്‌ക മറിനോ രംഗത്തെത്തി. മരണം വരിച്ചവരില്‍ 11 ഭീകര പരിശീലകരുമുള്‍പ്പെടുന്നുവെന്നാണ് ഇവര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ആര്‍മി സ്ഥലത്തെത്തി എല്ലാവരും മരിച്ചത് രണ്ടര മണിക്കൂറിന് ശേഷം മാത്രമാണ്. പരിക്കേറ്റ 40 പേര്‍ ഇപ്പോഴും അടുത്തുള്ള പാക് ആര്‍മി ക്യാമ്പില്‍ ചികിത്സയിലാണെന്നും മറിനോ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവസാന ഘട്ട പ്രചരണത്തില്‍ കരുത്ത് പകരുന്നതാണ് ഈ റിപ്പോര്‍ട്ട്.
ജെയിഷെ മുഹമ്മദ് വിഭാഗം പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ ആക്രമണം പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗത്ത് ഏഷ്യന്‍രാജ്യങ്ങളിലെ റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌കാ മറിനോയാണ് ഇന്ത്യന്‍ വ്യോമാക്രമണം വിജയകരമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ഫെബ്രുവരി 26 ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഇന്ത്യന്‍ സൈന്യം ബാലാകോട്ടിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് 20 കിലോമീറ്റര്‍ അകലെയുള്ള ഷിങ്കിയാരില്‍ നിന്നുള്ള സൈന്യം അവിടേക്ക് എത്തിയത്. 130 മുതല്‍ 170 വരെ തീവ്രവാദികള്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഉടന്‍ തന്നെ ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ ക്യാമ്പിലേക്ക് പരിക്കേറ്റവരെ മാറ്റുകയായിരുന്നു. 20 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 45 പേര്‍ ഇപ്പോഴും പാക്കിസ്ഥാന്‍ സൈനിക ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രണം നടന്ന ക്യാമ്പിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് ക്യാമ്പിന് പരിസരത്തേക്ക് പോകാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പം തന്നെ ആക്രമണം മൂടിവെക്കാന്‍ ഭീകരരുടെ ബന്ധുക്കള്‍ക്ക് സൈന്യം പണംനല്‍കുകയും ഭീഷണിപ്പെടുത്തുകയും സൈന്യം തിരിച്ചടി നല്‍കുമെന്നും അവരോട് പറഞ്ഞു.'- മറിനോ പറയുന്നു. ബാലാകോട്ടിലെ ആക്രമണത്തിന് മുന്‍പ് തന്നെ ക്യാമ്പിലെ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ ഫോട്ടോകള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പ്രദേശവാസിയായ ആളില്‍നിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് ലഭ്യമായതെന്നും ഇവര്‍ പറഞ്ഞു.
' ചികിത്സയ്ക്കിടെ മരണമടഞ്ഞവരുടെ എണ്ണവും ചേര്‍ത്ത് 130 മുതല്‍ 170വരെ ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാം. 11 പരിശീലകരും ബോംബ് നിര്‍മ്മാണ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ട് പരിശീലകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്'- മരീനോ എഴുതുന്നു. ജെയ്ഷ് ഇ ഭീകരര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ആള്‍നാശം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവരാതിരിക്കാന്‍ നഷ്ടപരിഹാരം കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ട ബോംബാക്രമണത്തിന് ശേഷം ബലാകോട്ടിന് 20 കിലോമീറ്റര്‍ അകലെയുള്ള പാക്കിസ്ഥാന്‍ സൈനിക യൂണിറ്റിലെ അംഗങ്ങള്‍ ആക്രമണ സ്ഥലത്ത് എത്തിയതായി ചില ഉറവിടങ്ങളെ ഉദ്ധരിച്ച് മറീനൊ പറഞ്ഞു.
സൈനികര്‍ എത്തിയ ശേഷം പരുക്കേറ്റവരെ ഷിന്‍കിയാരിയിലുള്ള ഹര്‍കത് ഉല്‍ മുജാഹിദീന്‍ ക്യാംപിലേക്ക് കൊണ്ടു പോയി. പാക്കിസ്ഥാന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍ ഇവരെ പരിശോധിച്ചു. 45 പേര്‍ ഇപ്പോഴും ഇവിടെ ചികിത്സയിലുണ്ടെന്നാണ് വ്യക്തമാകുന്നത്. ഗുരുതരമായി പരുക്കേറ്റ 20 പേര്‍ പരിശോധനയിലായിരിക്കെ മരിച്ചു. സുഖം പ്രാപിച്ചവര്‍ ഇപ്പോഴും സൈന്യത്തിന്റെ പക്കലാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല- അവര്‍ എഴുതുന്നു. 'മുജാഹിദ് ബറ്റാലിയന്റെ ക്യാപ്റ്റന്‍ റാങ്കിലുള്ള ആളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും ക്യാംപ് ഏരിയയുള്ളത്. ലോക്കല്‍ പൊലീസിനുള്‍പ്പെടെ, ക്യാംപിലേക്ക് വാഹനങ്ങള്‍ക്ക് ഇപ്പോഴും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കുറച്ച് കുട്ടികളും മൂന്നോ നാലോ അദ്ധ്യാപകരും ഉണ്ടെന്നെതൊഴിച്ചാല്‍ നേരത്തെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപ് സ്ഥിതി ചെയ്തിരുന്നതിന്റെ എല്ലാ തെളിവുകളും നശിപ്പിച്ചിട്ടുണ്ട്.'-റിപ്പോര്‍ട്ട് ഇങ്ങനെ കാര്യങ്ങള്‍ വിശദീകരിക്കുന്നു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions