ദേശീയം

ഐഎസ് ഭീകരവാദികള്‍ ഇന്ത്യയിലും പ്രവിശ്യസ്ഥാപിച്ചുവെന്ന് അവകാശ വാദം

ശ്രീനഗര്‍: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ ഐ എസ് തീവ്രവാദികള്‍ ഇന്ത്യയിലും പ്രവിശ്യയുണ്ടാക്കിയതായി അവകാശവാദം.
ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ.എസ്. പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
ഐ.എസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രവിശ്യയ്ക്ക് 'വിലായ ഓഫ് ഹിന്ദ്' (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്നും കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അംഷിപോറ പട്ടണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഐ.എസ്. നാശനഷ്ടം വരുത്തിയതായും ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ച ജമ്മുകശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഐ.എസ്. പ്രവര്‍ത്തകനാണെന്നാണ് അവകാശവാദം.
ഇറാഖിലും സിറിയയിലും 'ഖലീഫ ഭരണം' അവസാനിപ്പിച്ചതായി ഏപ്രിലില്‍ ഐ.എസ്. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരില്‍ പ്രവിശ്യയ്ക്ക് രൂപം കൊടുത്തതായുള്ള അവരുടെ അവകാശവാദം പുറത്തുവരുന്നത്.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions