ദേശീയം

എടിഎമ്മിലെത്തിയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതോടെ യുവാവ് കുടുങ്ങി

മുംബൈ: എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനെത്തിയ യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്റെ പ്രകടനം പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മില്‍ ഞായാറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരം കേസെടുത്തു. സ്ത്രീകളുടെ മാന്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പോലീസിന്റെ നടപടിയെ യുവതി ട്വിറ്ററിലൂടെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
വീഡിയോ ചിത്രീകരിച്ച 23 കാരി ദൃശ്യം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് യുവാവ്. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണോ എന്ന പരിശോധിച്ചുവരികയാണ് പോലീസ്.
റിക്ഷായില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പണമെടുക്കാന്‍ യുവതി എ.ടി.എമ്മില്‍ കയറിയത്. സഹായം വാഗ്ദാനം ചെയ്ത് എത്തിയ യുവാവ് ഇവരെ ദുരുദേശത്തോടെ സ്പര്‍ശിച്ചു. തുടര്‍ന്ന് വസ്ത്രമഴിച്ച് നഗ്‌നതാ പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ യുവതി ഇതെല്ലാം മൊബൈലില്‍ പകര്‍ത്തി പോലീസിന് കൈമാറി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് വൈകാതെ പിടികൂടുകയും ചെ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions