ദേശീയം

കേരളത്തില്‍ യുഡിഎഫ് തരംഗം; വീണ്ടും മോഡിവരുമെന്ന് എക്‌സിറ്റ് പോളുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് പതിനഞ്ചോളം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ മുന്നേറ്റമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മോദി തുടരുമെന്ന സൂചനകളാണ് എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും വ്യക്തമാക്കുന്നത്.

ടൈംസ് നൗവും ന്യൂസ് എക്സും മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രലചിക്കുന്നു. എന്‍ഡിഎ 306 സീറ്റില്‍ ജയിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോള്‍ ഫലം. 132 സീറ്റില്‍ യുപിഎ ജയിക്കുമെന്നും 104 സീറ്റില്‍ മറ്റുള്ളവര്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം. 34 മുതല്‍ 38 സീറ്റ് വരെ ഡിഎംകെ-കോണ്‍ഗ്രസ്-സിപിഎം തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെട്ട സഖ്യം നേടുമെന്ന് പ്രവചിക്കുന്നത്. അതേസമയം പുറത്തുവന്ന ന്യൂസ് എക്സ് സര്‍വേയും മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി സഖ്യം 298 സീറ്റില്‍ വിജയിക്കുമെന്ന് ന്യൂസ് എക്സ് സര്‍വേഫലം വ്യക്തമാക്കുന്നു. മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. 287 സീറ്റുകളിലാണ് സീവോട്ടര്‍ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.
റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേയിലും എന്‍ഡിഎയുടെ വിജയസാധ്യതകളാണ് പ്രവചിക്കുന്നത്. 287 സീറ്റ്. ജന്‍കി ബാത് പോളില്‍ എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87. കേരളത്തില്‍ യുഡിഎഫ് 15-16 സീറ്റ് നേടുമെന്ന് ആക്സിസ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് അഞ്ചുസീറ്റ് വരെ നേടാം, ബിജെപി ഒരു സീറ്റു നേടുമെന്നാണ് പ്രവചനം. മധ്യപ്രദേശിലും ബിജെപി മുന്നേറ്റമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 26 മുതല്‍ 28 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നും പരമാവധി മൂന്ന് സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions