ദേശീയം

ഗോ ശാലയിലെ പശുക്കളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സംഭവം ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: അയോധ്യയിലെ ഗോശാലയിലെ പശുക്കകളോട് ലൈംഗീകാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍.കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
ഗോശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ് പശുക്കളെ പീഡിപ്പിക്കുന്നതായി തെളിഞ്ഞത്. രാജ്കുമാര്‍ വീണ്ടും ഗോശാലയിലെത്തി പശുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ജീവനക്കാര്‍ പിടികൂടിയത്. ഗോശാല ജീവനക്കാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്.
പ്രതിയ്‌ക്കെതിരെ ഐ.പി.സി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്.എസ്.പി ജോഗേന്ദ്ര കുമാര്‍ പറഞ്ഞു.
താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നും, എന്താണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും രാജ്കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ജീവനക്കാരും പൊലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ ചാനലിനോട് പറഞ്ഞു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions