കൊല്‍ക്കത്ത: ദേശിയതലത്തില്‍ സിപിഎം തകര്‍ന്നടിയുന്നു. ബംഗാളില്‍ എല്ലാ സീറ്റിലും സിപിഎം മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഏറെ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിലും ഒരിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഎം. മത്സരിച്ച എല്ലാ സീറ്റിലും പിറകിലാണ്. തമിഴ്നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ മറ്റൊരു ലോക്‌സഭ മണ്ഡലത്തിലും സിപിഎമ്മിന് ആദ്യമണിക്കൂറുകളില്‍ മുന്നിലെത്താനായില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സിപിഎം സ്വപ്നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.