ദേശീയം

രാജ്യം മൂഴുവനും മോദി തരംഗം; ബിജെപി മുന്നണി രാജ്യം ഭരിക്കും

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളെ പോലും കടത്തിവെട്ടി രാജ്യമെങ്ങും ബിജെപി മുന്നണിയുടെ ആധിപത്യം. ഹിന്ദി ഹൃദയഭൂമിയാകെ ബിജെപി മുന്നണി കീഴടക്കി.കേരളവും തമിഴ്‌നാടുമൊഴികെ എല്ലായിടത്തും മോദി തരംഗം ആഞ്ഞുവീശി.മധ്യപ്രദേശിലെ 28 സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. രാജസ്ഥാനില്‍ 25 സീറ്റില്‍ 24 എണ്ണത്തിലും ബിജെപി മുന്നിലാണ്.

മഹാരാഷ്ട്രയില്‍ അത്ഭുതകരമായ മുന്നേറ്റമാണ് ബിജെപി-ശിവസേന സഖ്യം നടത്തുന്നത്. 22 സീറ്റുകളില്‍ ബിജെപിയും 18 സീറ്റുകളില്‍ ശിവസേനയും മുന്നേറുകയാണ്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് വെറും ആറ് സീറ്റുകളില്‍ മാത്രമേ മുന്നേറാന്‍ സാധിച്ചിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ 55 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. മഹാസഖ്യത്തിന് 14 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. കഴിഞ്ഞതവണ വലിയ വിജയം നേടിയ ഛത്തീസ്ഗഡില്‍ ഇക്കുറി കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാനായിട്ടില്ല. ഇവിടെ എട്ട് സീറ്റുകളില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ബീഹാര്‍ ബിജെപി തൂത്തുവാരുന്ന നിലയിലാണ്. കര്‍ണാടകയില്‍ 24 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. വെറും നാല് സീറ്റുകളിലാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. 427 സീറ്റുകളിലെ ലീഡ് നിലയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. 240 സീറ്റുകള്‍ ബിജെപി നേടിക്കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് വെറും 32 സീറ്റുകള്‍ മാത്രം അകലെയാണ് ബിജെപി.
തമിഴ്നാട്ടിലെയും കേരളത്തിലെയും സീറ്റുകളുടെ ബലത്തിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ തവണ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചതുപോലെ ബംഗാളില്‍ ബിജെപി അതിശക്തമായി മുന്നേറുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions